Saturday 24 October 2009

ഗള്‍ഫിലെ പെണ്ണുങ്ങള്‍

കാതില്ല,മൂക്കില്ല,കരങ്ങളില്ല;
കാലില്ല,മാറില്ല,നിതംബമില്ല;
കട്ടിക്കരിം പട്ടിലടച്ചു നീങ്ങും
കണ്ണാണു പെണ്ണെന്നു ധരിക്ക ഗള്‍ഫില്‍.

വി.ദത്തന്‍

11 comments:

  1. കണ്ണുതുറന്ന് നോക്കെടാ

    ReplyDelete
  2. അന്ധത ആര്‍ക്കാണെന്നു വ്യക്തമായി ദത്തന്‍.

    ReplyDelete
  3. ഗള്‍ഫിലെ പെണ്ണിനെക്കാണുവാനായ്
    പാത്തും പതുങ്ങിയും നിന്നു നോക്കി;
    അറബീടെ വീട്ടില്‍ പോയെത്തി നോക്കി;
    കണ്ടതോ രണ്ടോമല്‍ക്കണ്‍കള്‍ മാത്രം.
    കാതുകള്‍,കാലുകള്‍,കൈകള്‍ പിന്നെ
    മൂക്കും നിതംബവും മാറുമേവം
    കാണേണ്ടതൊന്നുമേ കണ്ടതില്ല!
    അരിശമൊട്ടങ്ങോട്ടടങ്ങിയില്ല!
    ദേഷ്യത്താല്‍ നാലു വരി കുറിച്ചു;
    ‘ഗള്‍ഫിലെ പെണ്ണുങ്ങള്‍’പേരുമിട്ടു!

    ReplyDelete
  4. വീകെ,
    നിഷാര്‍ ആലാട്ട്,
    നന്ദി.

    സനാതനന്‍,
    കന്നു തുറന്നു നോക്കിയതു കൊണ്ടു തന്നെടാ ഇങ്ങനെ എഴുതേണ്ടി വന്നത്

    Rajeeve Chelanat,

    കുവൈറ്റിലെ മിക്ക സ്ത്രീകളെയും(വിദേശികളല്ല) കണ്ടാല്‍ ആരും ഇങ്ങനെ എഴുതിപ്പോകും.നമ്മുടെ നാട്ടിലും ചില മതക്കാര്‍ ഇതുപോലെ സ്ത്രീകളെ കരിമ്പടത്തില്‍ പൊതിഞ്ഞ
    മാംസപിണ്ഡങ്ങള്‍ മാത്രമാക്കി മാറ്റാന്‍ ശ്രമം നടത്തുന്നുണ്ട്.

    -ദത്തന്‍

    ReplyDelete
  5. നിരൂപകന്‍,
    പാത്തും പതുങ്ങിയും പോയി നോക്കല്‍
    സ്വന്തം സ്വഭാവം താനായിരിക്കാം.
    സ്വന്തമനുഭവവം വച്ചു കൊണ്ട്,
    ബാക്കിയുള്ളോരെയളക്ക വേണ്ടാ.

    കാലുകള്‍ കൈയ്യുകളെന്നുവേണ്ടാ
    കണ്ണുകള്‍ പോലും കരിം തുണിയാല്‍
    മൂടിയേ സ്ത്രീകളെ കാണ്മതുള്ളൂ
    കുവൈറ്റിലേതു പൊതു സ്ഥലത്തും.

    ഉള്ളതു ചൊല്ലുമ്പോളെന്തു 'നിരൂപകാ'
    തുള്ളുന്നു?വല്ലടോം കൊള്ളുന്നുണ്ടോ?
    സ്ത്രീയെ വെറും ഭോഗ വസ്തുവായി
    മാത്രമായെണ്ണും മതക്കിറുക്കര്‍
    തന്നുടെ ദല്ലാളോ? വെള്ളമൂറി-
    പെണ്ണിന്‍ പിറകേ നടന്നു ശല്യം-
    ചെയ്തു ചെയ്തെപ്പൊഴുംതല്ലു വാങ്ങും
    പൂവാലക്കോന്തനോ താങ്കളിഷ്ടാ.

    ReplyDelete
  6. ദത്തന്‍,
    ഗള്‍ഫില്‍ എന്ന് മൊത്തം പറയുന്നത് ശരിയാകില്ല എന്നതുകൊണ്ടുതന്നെയാണ് ആ പ്രയോഗം ശരിയല്ല എന്ന് സൂചിപ്പിച്ചത്. ഗള്‍ഫ് എന്നാല്‍ കുവൈത്ത് മാത്രമല്ലല്ലോ. യു.എ.ഇ.യിലും, ഖത്തറിലും, ഒമാനിലുമൊക്കെ ഈ കരിമ്പടം ഇല്ലാതെ തദ്ദേശീയ സ്ത്രീകള്‍ നടക്കുന്നുണ്ട്. കരിമ്പടം ഇട്ടു നടക്കുന്ന സ്ത്രീകളെ ഗള്‍ഫിനു പുറത്തും കാണുകയും ചെയ്യാം. അപ്പോള്‍ സാമാന്യവത്ക്കരണം ശരിയല്ല എന്നര്‍ത്ഥം. എന്നുവെച്ച്, ഈ കരിമ്പടത്തിനെ അനുകൂലിക്കുന്നുവെന്നോ, അതിനു പ്രേരിപ്പിക്കുന്നവരോട് യോജിക്കുന്നുവെന്നോ അര്‍ത്ഥമാക്കുകയും വേണ്ട.

    ReplyDelete
  7. നാട്ടിലെ നാരികള്‍തന്‍ പിറകേ
    മാറും നിതംബവും കാണുവാനായ്
    വെള്ളമിറക്കി നടന്ന ശീലം
    ഗള്‍ഫില്‍ വന്നെത്തീട്ടും മാറിയില്ല!

    പലകുറി നന്നേ ശ്രമിച്ചു നോക്കി
    പെണ്‍‌മേനിയൊട്ടുമേ കണ്ടതില്ല
    പൂവാലക്കോന്തനായ് തല്ലുവാങ്ങി
    നാട്ടില്‍ വിലസിയ കാലമോര്‍ത്തു

    തല്ലേറെ വാങ്ങിത്തളര്‍ന്നാലെന്ത്?
    പെണ്‍കോന്തനെന്ന പേര്‍ വീണാലെന്ത്?
    എത്രയോ സുന്ദരിക്കോതമാരെ
    കൊതി തീരെക്കണ്ടിടാമായിരുന്നു

    ഇപ്പൊഴീ മരുഭൂവിലെന്തു ചെയ്യും
    ഒറ്റയൊരുത്തിയേം കാണാനില്ല
    കഴുതതന്‍ കാമം കരഞ്ഞു തന്നെ
    തീര്‍ക്കുകയല്ലാതെയെന്തു ചെയ്യും?

    കവിതയൊരെണ്ണം ചമച്ചു നോക്കാം
    ഇത്തിരി ‘വര്‍ഗീയം’ ചേര്‍ത്തു നോക്കാം
    മറുവാക്ക് ചൊല്ലുവാനെത്തുവോരെ
    പരുഷമാം വാക്കാല്‍ തുരത്തി വിടാം

    ഇവ്വിധമെങ്കിലും ദു:ഖഭാരം
    അല്പം കുറയ്ക്കുവാനായിയെങ്കില്‍?

    ReplyDelete
  8. Rajeeve Chelanat,

    പോരായ്മ ചൂണ്ടിക്കാണിച്ചതിനു നന്ദി.സൗദി അറേബ്യ പോലെയുള്ള ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും കരിമ്പടത്തിനുള്ളിലെ രൂപരഹിത വസ്തുവായിട്ടാണ് സ്ത്രീകള്‍ കഴിയുന്നത് എന്ന് കേട്ടിട്ടുള്ളതു കൊണ്ടും കൂടിയാണ് "ഗള്‍ഫിലെ പെണ്ണുങ്ങള്‍" എന്നു പറഞ്ഞത്.പിന്നെ വൃത്തം ഒപ്പിക്കലിന്റെയും പ്രശ്നമുണ്ട്.എങ്കിലും കുറെ ഗള്‍ഫ് രാജ്യങ്ങളിലെങ്കിലും മതകാര്‍ക്കശ്യത്തിന്റെ യൂണിഫോം ധരിക്കാതെ ഇഷ്ടമുള്ള തുണിയുടുക്കാന്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുള്ള സ്ഥിതിക്ക് സാമാന്യവല്‍ക്കരിച്ചത് ശരിയായില്ലെന്നു സമ്മതിക്കുന്നു.ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഈ കറുത്ത രൂപങ്ങളെ കാണുമ്പോള്‍,
    തോന്നുന്ന സഹതാപമാണ് മുഖ്യമായും ഈ ശ്ലോക രചനയ്ക്കു പിന്നിലുണ്ടായിരുന്നത്.അതുകൊണ്ട്,കുമാരനാശാന്‍ പറഞ്ഞതു പോലെ,"ഉദ്ദേശ ശുദ്ധിയാല്‍ മാപ്പു നല്‍കിന്‍".

    -ദത്തന്‍

    ReplyDelete
  9. നിരൂപകന്‍,

    ഉള്ളിലിരുപ്പും പുറം നടപ്പും
    കള്ളത്തരവു,മൊളിഞ്ഞു നോട്ടോം
    സമ്മതിച്ചല്ലോ നിരൂപകാ താന്‍;
    സന്തോഷമുണ്ടതിലെന്തു കൊണ്ടും.
    ചൊട്ടയില്‍ പൊട്ടി വിടര്‍ന്നശീലം
    പെട്ടെന്നു വിട്ടു പോകില്ല;പക്ഷേ,
    ഗള്‍ഫിലതൊക്കെ പ്പുറത്തെടുത്താല്‍
    കണ്ഠത്തില്‍ കാണുകയില്ല ശീര്‍ഷം.

    ഇഷ്ടം പോല്‍ വസ്ത്രം ധരിക്കുവാനോ
    മര്‍ത്യരെപ്പോലെ നടക്കുവാനോ
    സ്വാതന്ത്ര്യമില്ലാത്ത പാവങ്ങളെ,
    രൂപമില്ലാത്ത കറുത്ത കോലങ്ങളെ
    കാണുമ്പോള്‍ കാമമുണര്‍ന്നു പൊങ്ങും
    താങ്കള്‍ മനുഷ്യനോ കഷ്ടം!കഷ്ടം!
    'കാമമൊടുക്കാന്‍ കവിതയെന്ന'
    കണ്ടുപിടുത്തത്തിന്‍ പേരില്‍ മേലില്‍
    കൊണ്ടാടിക്കൊള്ളും കഴുതക്കൂട്ടം
    താങ്കളെ തങ്ങടെ ലീഡറായി.

    നര്‍മ്മം പറഞ്ഞാല്‍ മനസ്സിലാക്കാന്‍
    നന്മയുണ്ടാകണമുള്ളിലല്പം.
    നോവുമാത്മാവിന്റെ സങ്കടങ്ങള്‍
    നേരുള്ള ലോകര്‍ക്കേ ബോദ്ധ്യമാകൂ
    വര്‍ഗ്ഗീയ വാദികള്‍ കേള്‍ക്കുകില്ല
    വാസ്തവത്തിന്റെ നിലവിളികള്‍.

    ReplyDelete