Thursday 8 October 2009

മഹാകവിത്രയം

ആശാന്‍
ഈശാവാസാദ്യുപനിഷദുപന്യസ്ത വേദാന്തമെല്ലാം
ക്ലേശാപേതം തനതു കവിതാ കമ്ര പാത്രത്തിലാക്കി
ശ്രീശാക്യാധീശനു സവിനയം കാല്ക്ക കാണിക്ക വച്ചോ-
രാശാനെക്കണ്ടിവനിത നമിക്കുന്നു സാഷ്ടാംഗ പാദം.

വള്ളത്തോള്‍
വള്ളത്തോളിന്‍ കവിത നടമാടീടവേ കാണ്മു ഞാനാ
വെള്ളിക്കീര്‍ത്തിപ്പുടവ വടിവില്‍ ചാഞ്ഞുലഞ്ഞാടി നില്ക്കേ
ഉള്ളം മര്‍ത്യര്‍ക്കമൃത ലഹരീ മഗ്നമാമ്മാറു വെല്ലും
വെല്ലല്‍ കാഞ്ചീ കളകളമെഴും കൈരളീ കേളി രംഗം.

ഉള്ളൂര്‍
ആര്‍ഷശ്രേയ:സുരഭി പദ പീയൂഷ മുള്ളൂര്‍ കവീന്ദ്രന്‍
വര്‍ഷിക്കുന്നോരളവിലളവറ്റന്തരംഗം കുളിര്‍ക്കേ
വര്‍ഷീയാനാമിവനുടെയൊരാ മുഗ്ധ ചേതോ മയൂരം
ഹര്‍ഷോദഞ്ചന്നവനടരവം പാടിയാടിക്കളിപ്പൂ.

കെ.കെ.രാജാ
----------
ഓര്‍മ്മയില്‍ നിന്നു പകര്‍ത്തിയതാണ്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ.

5 comments:

  1. ഓര്‍മ്മയില്‍ നിന്നു പകര്‍ത്തിയതാണ്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ.

    -ദത്തന്‍

    ReplyDelete
  2. ഈ ശ്ലോകോക്കെ ആദ്യം കാണുവാ. എന്തരായാലും ആദ്യ ശ്ലോകത്തിലെ അവസാനവരി ആശാനെക്കണ്ടീ വനിത നമിക്കുന്നു എന്നോ ആശാനെക്കണ്ട് ഇവനിതാ നമിക്കുന്നു എന്നോ വേണം. ഒരു ദീര്‍ഘം...

    ആശാനായോണ്ട് ആദ്യത്തേതാവാന്‍ ചാന്‍സ് കുറവ് :)

    ReplyDelete
  3. by the way, വൃത്തലക്ഷണം നോക്കിയാല്‍ മതി. ജീവചരിത്രം തെറ്റിയാലും സാരോല്ല. ;) ശ്ലോകമല്ലേ :))

    ReplyDelete
  4. ഗുപ്തന്‍,
    താങ്കള്‍ പറഞ്ഞ രണ്ടു സാധ്യതകളും ശരിയാകില്ല.കാരണം വൃത്തം തന്നെ.രണ്ടു തരത്തില്‍
    തിരുത്തിയാലും വൃത്തം തെറ്റും.'ആശാനെക്കണ്ട് ഇവനിതാ നമിക്കുന്നു'എന്ന്‍ തന്നെയാണ്
    കവി ഉദ്ദേശിക്കുന്നത്.ശ്ലോക രചനയില്‍ കവികള്‍ സാധാരണ പ്രകടിപ്പിക്കാറുള്ള സ്വാതന്ത്ര്യം
    കെ.കെ.രാജായും എടുത്തതാകാം.
    പിന്നെ;വൃത്തവും ജീവചരിത്രവും തെറ്റാതെ നോക്കുന്നതല്ലേ നല്ലത് ?ശ്ലോകം രചിക്കുമ്പോള്‍
    അതിന്റെ നിബന്ധനകള്‍ പാലിക്കണ്ടേ?

    ReplyDelete
  5. എന്തായാലും ഞാന്‍ ഉദ്ദേശിച്ചത് ആശാനെക്കണ്ടിവനിതാനമിക്കുന്നു എന്ന് തിരുത്താനാണ്. വ്യക്തതക്ക് പിരിച്ചെഴുതിയെന്നേയുള്ളൂ. അതില്‍ വൃത്തഭംഗമുണ്ടെന്ന് ചൊല്ലിയാല്‍ തോന്നില്ല :)

    (ഒരു ദീര്‍ഘം കുറവുണ്ടെന്നായിരുന്നു കമന്റ്)

    ReplyDelete