Wednesday 16 June 2010

നാലാമത്തെ ഉപായം

ഗുണപ്പെടാ സാമമരക്കരില്‍ ദൃഢം,
ചിതപ്പെടാ ദാനമനല്പ വിത്തരില്‍,
ബലോദ്ധതന്മാരില്‍ വൃഥൈവ ഭേദവും,
പരാക്രമം താനിഹ സമ്മതം മമ.

-വാല്‍മീകിരാമായണം തര്‍ജ്ജമ(ഹനുമാന്റെ ഫിലോസഫിയാണിത്)

2 comments:

  1. അര്‍ത്ഥം കൂടി പറയാമായിരുന്നു
    :-)

    ReplyDelete
  2. ഉപാസന,
    അത്ര ദുർഗ്രഹമല്ലാത്തതു കൊണ്ടാണു പ്രത്യേകിച്ച് അർത്ഥംപറയാതിരുന്നത്.
    ചതുരുപായങ്ങൾ, സാമം,ദാനം,ഭേദം,ദണ്ഡം.എന്നിങ്ങനെ 4 ആണു.
    ശ്ലോകത്തിന്റെ അർത്ഥം ഏതാണ്ട് ഇങ്ങനെ:
    രാക്ഷസന്മാരിൽസാമവും,ധനികരിൽദാനവും,ബലം
    കൊൻട് അഹങ്കരിക്കുന്നവരിൽഭേദവും പ്രയോജനം
    ചെയ്യില്ല.പരാക്രമം(ദണ്ഡം)തന്നെയാണു ഇവർക്കു
    ചേരുന്നത്.

    രാവണൻ തടവിൽ പാർപ്പിച്ചിരിക്കുന്ന സീതയെ കണ്ടെത്തിയ ശേഷം ഹനുമാൻ ആലോചിക്കുന്നതാണിത്.

    ReplyDelete