Monday 8 February 2010

ഒരു തമ്പ്രാന്‍ കൊതി

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

- പൂന്തോട്ടത്തു നമ്പൂതിരി

2 comments:

  1. താരകന്‍,
    മൂരിശൃംഗാര ശ്ലോകങ്ങള്‍ മലയാളത്തെ ഭരിച്ചിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ ശ്ലോകം അല്പം വ്യത്യസ്തമാണ്.
    എങ്കിലും കണ്ണ് പെണ്ണില്‍ തന്നെ.

    -ദത്തന്‍

    ReplyDelete