Thursday 14 January 2010

"പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കും"

ശങ്കാപേതമുദിക്കുമര്‍ത്ഥ രുചിയെങ്ങെ,ങ്ങാ വെറും ശബ്ദമാ-
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാല കൗതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പര ഗുണോല്‍ക്കര്‍ഷങ്ങള്‍?ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കുമേ !

-കുമാരനാശാന്‍

സക്കറിയയുടെ കഴുത്തിനു പിടിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍,ആശാന്റെ 'പ്രരോദന'ത്തിലെ ഈ ശ്ലോകത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

2 comments:

  1. മുദ്രാവാക്യങ്ങൾക്കപ്പുറത്തുള്ള വിദ്യാഭ്യാസം വേണ്ടെ?

    ReplyDelete
  2. ഗോപാല്‍ ഉണ്ണികൃഷ്ണ,
    വിദ്യാഭ്യാസത്തിന്റെ കുറവല്ല;വളര്‍ത്തു ദോഷമാണ്."പോടാ പുല്ലേ സി ബി ഐ", "പോടാ പുല്ലേ ഉമ്മന്‍ ചാണ്ടി" എന്നൊക്കെ അലറി നടക്കുന്ന മാന്യനെയാണല്ലൊ ഇവരെ വളര്‍ത്താന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് !
    -ദത്തന്‍

    ReplyDelete