Sunday 12 September 2010

പൂരണത്തിനായി ഒരു സമസ്യ


.............................................................
.............................................................
................................................................
കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം?
-ദത്തന്‍

(വൃത്തം വസന്തതിലകം)
എന്റെ പൂരണം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .

2 comments:

  1. ചെയ്യാത്ത കുറ്റമതു ചാര്‍ത്തിയ മാഷു തന്റെ
    സര്‍വ്വീസൊടുക്കുമതി ഭീഷണ ശിക്ഷ നല്‍കി
    ദ്രോഹിച്ച പാതിരി സമൂഹമൊടൊത്തു നോക്കില്‍
    കൈവെട്ടി മാറ്റിയ നരാധമരെത്ര ഭേദം !

    -ജയന്‍

    ReplyDelete
  2. എന്റെ പൂരണം

    കൈകാല്‍ മുറിഞ്ഞു,മരണത്തൊടു മല്ലടിക്കും
    വിശ്വാസിയോടലിവു ലേശമിയന്നിടാത്ത
    പള്ളിപ്രമാണികളുമായ് തുലനപ്പെടുത്തില്‍
    കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം?

    ReplyDelete