ചാറേ,ചമ്മന്തി, ചക്കപ്രഥമ രസികനുപ്പേരി, പാല്പ്പായസേ, സാ-
മ്പാറേ,ചൂടുള്ള ചോറേ,കറികള്‍ പലവകേ, പപ്പടേ, നല്‍പ്പരിപ്പേ,
ചോരും നെയ്യേ, പഴേ,തേന്‍,ദധി,നിഖില പദാര്‍ത്ഥങ്ങളേ നിങ്ങളെല്ലാ-
പേരും കൂടി സഹായിക്കണമിവനു വിശക്കുമ്പൊഴിക്കുമ്പ വീര്‍ക്കാന്‍.
(കര്‍ത്താവ് ആരെന്ന് ഓര്‍മ്മയില്ല.അറിയാവുന്നവര്‍ സഹായിക്കുക)
Saturday, 13 November 2010
Saturday, 16 October 2010
ഒരു ഒ.എന്‍.വി.ശ്ലോകം
ഇന്നും മര്‍ത്യത കുമ്പിള്‍ കാട്ടിയിവിടെക്കഞ്ഞിക്കു കേഴുന്നു നാ-
ടിന്നും "മാറ്റുക ചട്ട" മെന്നൊരു മയക്കത്തില്‍ സ്വനഗ്രാഹി പോല്‍
മന്ത്രം ചൊല്ലിയിരിപ്പു; നീറി വിടരും സ്വന്തം മുറിപ്പാടിലൂ-
ടിന്നും പൊന്‍ മുള പാടിടുന്നു;കുയില്‍ പാടുന്നൂ തമോ ഭൂവിലും
-അക്ഷരം
ടിന്നും "മാറ്റുക ചട്ട" മെന്നൊരു മയക്കത്തില്‍ സ്വനഗ്രാഹി പോല്‍
മന്ത്രം ചൊല്ലിയിരിപ്പു; നീറി വിടരും സ്വന്തം മുറിപ്പാടിലൂ-
ടിന്നും പൊന്‍ മുള പാടിടുന്നു;കുയില്‍ പാടുന്നൂ തമോ ഭൂവിലും
-അക്ഷരം
Saturday, 9 October 2010
* കൈയ്യില്‍ കാശുണ്ടെങ്കില്‍..
ഉണ്ടോ മിടുക്കുള്ളഭിഭാഷകന്‍മാര്‍
ഉണ്ടോ പണം പൂത്തതു കൈയ്യി;-ലെങ്കില്‍
താണ്ടേണ്ട എന്‍ട്രന്‍സുപരീക്ഷ,മാര്‍ക്കും-
വേണ്ടാ മെഡിക്കല്‍ പഠനം തുടങ്ങാന്‍.
...ദത്തന്‍
(*മിനിമം മാര്‍ക്കില്ലാത്തവരുടെ പ്രവേശനം സാധുവാണെന്നും ലക്ഷങ്ങളുടെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റ് നിബന്ധന ശരിയാണെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.)

Sunday, 12 September 2010
പൂരണത്തിനായി ഒരു സമസ്യ
.............................................................
.............................................................
................................................................
കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം?
-ദത്തന്‍
(വൃത്തം വസന്തതിലകം)
എന്റെ പൂരണം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .
എന്റെ പൂരണം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .
Thursday, 5 August 2010
തൊഴില്‍ പലവിധം
തെങ്ങേറ്റം, തേങ്ങയാട്ടം, കയര്‍പിരി, കൂടകെട്ടൂഴിയം, മീന്‍പിടുത്തം,
തുംഗശ്രീപൂണ്ട സര്‍ക്കാര്‍പണി, കഥകളിയില്‍ കൊട്ടു, കൂത്തിച്ചിയാട്ടം,
മങ്ങാതില്ലങ്ങളില്‍ ചെന്നടിതളി, വിറകുണ്ടാക്കല്‍, തീയാട്ടു, മാല്യം-
ഭംഗ്യാബന്ധിക്കല്‍, പിന്നെക്കൃഷി തൊഴില്‍ പലതുണ്ടേവമോരോന്നിവണ്ണം.
- മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍

Saturday, 24 July 2010
സീതയുടെ രാമന്‍
കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി ! ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമ ബാഹുവല്ലയോ ?
-ചാത്തുക്കുട്ടി മന്നാടിയാര്‍ (ഉത്തര രാമചരിതം)
Tuesday, 6 July 2010
ഭക്തി
ചെന്താർകാന്തികൾ ചിന്തുമന്തി സമയച്ചന്തം കലർന്നും ഭവാൻ
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളിൽ
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകിൽ
ക്കോലം ചാർത്തണമാടൽ വിട്ടുമ രസാൽ കണ്ടോട്ടെ നിൻ ഭക്തിയെ
എ.ആർ.രാജരാജ വർമ്മ
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളിൽ
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകിൽ
ക്കോലം ചാർത്തണമാടൽ വിട്ടുമ രസാൽ കണ്ടോട്ടെ നിൻ ഭക്തിയെ
എ.ആർ.രാജരാജ വർമ്മ
Subscribe to:
Posts (Atom)