ചെന്താർകാന്തികൾ ചിന്തുമന്തി സമയച്ചന്തം കലർന്നും ഭവാൻ
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളിൽ
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകിൽ
ക്കോലം ചാർത്തണമാടൽ വിട്ടുമ രസാൽ കണ്ടോട്ടെ നിൻ ഭക്തിയെ
എ.ആർ.രാജരാജ വർമ്മ
Tuesday, 6 July 2010
Friday, 18 June 2010
ശക്തി
ലോലക്കണ്ണാം സുമത്തിൻ ചെറുമുനയണുവോളം ചുളിച്ചൊന്നു നോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമര നൊടിയിൽത്തോന്നി നിന്നങ്ങു മായും
കൂലം വിട്ടോരു ശക്തിക്കുടയവളവളെൻ ചിത്തരംഗത്തിലാടും
ബാലപ്പെൺകല്പകപ്പൂം കൊടി തവ മനമാം ദാരുവിൽചുറ്റിടട്ടേ.
-ചട്ടമ്പി സ്വാമികൾ
Wednesday, 16 June 2010
നാലാമത്തെ ഉപായം
ഗുണപ്പെടാ സാമമരക്കരില്‍ ദൃഢം,
ചിതപ്പെടാ ദാനമനല്പ വിത്തരില്‍,
ബലോദ്ധതന്മാരില്‍ വൃഥൈവ ഭേദവും,
പരാക്രമം താനിഹ സമ്മതം മമ.
-വാല്‍മീകിരാമായണം തര്‍ജ്ജമ(ഹനുമാന്റെ ഫിലോസഫിയാണിത്)
ചിതപ്പെടാ ദാനമനല്പ വിത്തരില്‍,
ബലോദ്ധതന്മാരില്‍ വൃഥൈവ ഭേദവും,
പരാക്രമം താനിഹ സമ്മതം മമ.
-വാല്‍മീകിരാമായണം തര്‍ജ്ജമ(ഹനുമാന്റെ ഫിലോസഫിയാണിത്)
Thursday, 10 June 2010
കള്ളു മാഹാത്മ്യം
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു ചില്ലിന്‍
വെള്ള ഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി ചിരി,കളികള്‍,തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം!പോക വേദാന്തമേ നീ.
-ചങ്ങമ്പുഴ
വെള്ള ഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി ചിരി,കളികള്‍,തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം!പോക വേദാന്തമേ നീ.
-ചങ്ങമ്പുഴ
Saturday, 27 March 2010
എറണാകുളത്തെ ഭക്ഷണം
എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ് തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.
- ഒറവങ്കര
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ് തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.
- ഒറവങ്കര
Tuesday, 2 March 2010
ചെമ്പക നാട്ടിലെ ഊണ്
പത്രം വിസ്തൃതമെത്ര! തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്, കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ മുട്ടാതെ കിട്ടും ശുഭം !
-കുഞ്ചന്‍ നമ്പ്യാര്‍
പുത്തന്‍ നെയ്, കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ മുട്ടാതെ കിട്ടും ശുഭം !
-കുഞ്ചന്‍ നമ്പ്യാര്‍
Monday, 8 February 2010
ഒരു തമ്പ്രാന്‍ കൊതി
മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍
- പൂന്തോട്ടത്തു നമ്പൂതിരി
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍
- പൂന്തോട്ടത്തു നമ്പൂതിരി
Subscribe to:
Posts (Atom)